ആലപ്പുഴ: ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന മാതാവിൻ്റെ കൈയിൽ നിന്നു എട്ട് മാസം പ്രായമായ കുഞ്ഞ് വീണു മരിച്ചു. പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്
ബ്രേക്ക് ചെയ്തതാണ് അപകട കാരണമായത് . തിങ്കളാഴ്ച വൈകിട്ട് മണ്ണഞ്ചേരി ജംഗ്ഷന് വടക്കായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയുമൊത്ത് കുഞ്ഞിന്റെ അമ്മ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഇടിക്കുന്നത് തടയാൻ ബ്രേക്ക് ഇട്ടപ്പോൾ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
