തിരുവനന്തപുരം: തുമ്പയില്‍ ബൈക്കിലെത്തിയ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടത്തിയ ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. രണ്ടുബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തുമ്പ പൊലീസ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.
