ഗൗഹാട്ടി: വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പൂര്‍ണ്ണഗര്‍ഭിണിയായ യുവതി രക്ഷാപ്രവര്‍ത്തകരുടെ ബോട്ടില്‍ പ്രസവിച്ചു. 25കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ബോട്ടില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെയായിരുന്നു പ്രസവം. ദിസ്പൂരിന് സമീപത്തെ ജഹനാര ബീഗം(25)ആണ് പ്രസവിച്ചത്. ഭര്‍ത്താവും കൂടെ ഉണ്ടായിരുന്നു.
ദിവസങ്ങളായി ആസാം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ജഹനാരബീഗം വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍പ്പെട്ട വിവരമറിഞ്ഞാണ് മെഡിക്കല്‍ സംഘവുമായി രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ബോട്ടില്‍ കയറ്റി ജാര്‍ഗാവിലെ പി.എച്ച്.സി.യില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പു തന്നെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. നവജാത ശിശുവിനെയും യുവതിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് വൈദ്യസഹായം നല്‍കാനായി രൂപീകരിച്ച മെഡിക്കല്‍ സംഘമാണ് യുവതിക്ക് തുണയായതെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
