ഒടുവിൽ അതും സംഭവിച്ചു! ജോലിഭാരം, സമ്മര്‍ദ്ദം; ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു: അന്വേഷണം തുടങ്ങി

മനുഷ്യർ മാത്രമല്ല, റോബോട്ടും ആത്മഹത്യ ചെയ്യും. ഇത് തെളിയിക്കുന്ന വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്തിരിക്കുകയാണ്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന രാജ്യത്തെ ആദ്യത്തെ റോബർട്ടിന്റെ ആത്മഹത്യ ആ​ഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ റോബോർട്ട് പിന്നീട് പ്രവർത്തന രഹിതമായാതായി കണ്ടെത്തി. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും ​ഗോവണിപ്പടിയുടെ സമീപം റോബോട്ട് സൂപ്പർവൈസറിനെ തകർന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ റോബോട്ടുകളുടെ ജോലിഭാരത്തെ കുറിച്ചും വലിയ രീതിയില്‍ ചർച്ചകൾ ഉയർന്നു.
റോബോട്ടിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. റോബോട്ടിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിച്ചുകൊണ്ട് കാരണം വിശകലനം ചെയ്യുകയാണെന്ന് കമ്പനി സിറ്റി കൗൺസിലിൽ അറിയിച്ചു.
റോബോട്ടിൻ്റെ ആത്മഹത്യയെക്കുറിച്ചുള്ള വാർത്ത പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായി. റോബോട്ടുകളെ വളരെ ആവേശത്തോടെ സ്വീകരിക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ എന്നാണ് പറയപ്പെടുന്നത്. കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സാണ് ഈ റോബോട്ട് നി‍ർമ്മിച്ചത്. 2023 ആഗസ്റ്റിൽ ജോലി ആരംഭിച്ച റോബോട്ട് മെക്കാനിക്കൽ സഹായി എന്നതിനപ്പുറം നിരവധി ജോലികൾ ചെയ്യുമായിരുന്നു. ഡോക്യുമെന്റുകൾ കൈമാറുന്നതിലും താമസക്കാർക്ക് വിവരങ്ങൾ നൽകുന്നതിലും സിറ്റിയെ പ്രോമൊട്ട് ചെയ്യുന്നതിലുമടക്കം ഈ റോബോർട്ട് സജീവമായിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് റോബോർട്ടിന്റെ പ്രവർത്തന സമയം. ടയറില്ലാതെ എലിവേറ്ററുകൾ ഉപയോ​ഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലെയും റോബോട്ടിന്റെ സഞ്ചാരം. അതേസമയം റോബോട്ട് സൂപ്പർവൈസറുടെ വിയോ​ഗത്തിന് പിന്നാലെ മറ്റൊരു റോബോർട്ടിനെ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ​ഗുമി സിറ്റി കൗൺസിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page