ദോഹ: സൗദിയില്‍ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാണിയാട്ട് സ്വദേശി പുന്നക്കോടന്‍ ശശിധരനാ(63)ണു ഒരുമാസം മുമ്പ് ഗൾഫിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ മാണിയാട്ട് ഇന്‍ഡസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം സംസ്ക്കാരം കാലിക്കടവ് സമുദായ ശ്മശാനത്തില്‍. ജയപ്രഭയാണ് ഭാര്യ. സിദ്ധാർഥ്, നേഹ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: മോഹനൻ, തമ്പായി, ഉണ്ണി.