അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക; കാഞ്ഞങ്ങാട്ട് 50 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. അവശരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്തുള്ള അമ്മയും കുഞ്ഞും ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ഇവരില്‍ പകുതിയിലേറെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനററേറ്ററില്‍ നിന്നുള്ള പുകയാണ് ശ്വസിച്ചത്.
ജനറേറ്ററില്‍ നിന്നുള്ള പുക ഉയരത്തിലേക്ക് കടത്തി വിടുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നു. വിവരമറിഞ്ഞ് പൊലീസും സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം ചികിത്സ തേടിയെത്തിയ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page