പേന തലയില്‍ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭദ്രഗിരി കോതഗുഡം ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുകെജി വിദ്യാര്‍ഥിനിയായ റിയാന്‍ഷിക ആണ് മരിച്ചത്. ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലില്‍ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീണിരുന്നു. കയ്യിലുണ്ടായിരുന്ന പേന ചെവിക്ക് മുകളിലായി തറച്ചുകയറി. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അടിയയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ബുധനാഴ്ച ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. മണികണ്ഠയുടെയും സ്വരൂപയുടെയും മകളാണ്.
