എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. വട്ടക്കാട് പടിയില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡീഘല്‍ (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും നാട്ടുകാരനുമായ അഞ്ജന നായിക് (28) ആണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 7.30ന് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
