ആൺസുഹൃത്തിന്റെ ജന നേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിലായി. പാറ്റ്ന
മധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.
സംഭവത്തിൽ 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി തന്റെ ക്രൂരതയ്ക്ക് ഇരയാക്കിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇരുവരും പ്രണ യത്തിലായിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേതുടർന്നുണ്ടായ പ്ര കോപനത്തിലായിരുന്നു യുവതി. ഫോൺ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും മറുപടി നൽകാത്തതും പ്രകോപനത്തിന് കാരണമായി. ഇതേ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. പരസ്പരം സംസാരിക്കുന്നതിനിടയിൽ
യുവാവിന്റെ ജന നേന്ദ്രിയും മുറിച്ചുമാറ്റി. രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന യുവാവിൻ്റെ നിലവിളി കേട്ടെത്തിയ അയൽവാസി കളാണ് ഇയാളെ ആശുപത്രിലെത്തിച്ചത്. യുവ തിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
