ഈ മാസം 6 മുതൽ 9 വരെ സംസ്‌ഥാനത്തെ റേഷൻ കടകൾ തുറക്കില്ല, കാരണം ഇതാണ്

രണ്ട് അവധിദിനങ്ങളും റേഷൻ വ്യാപാരികളുടെ രണ്ടു ദിവസങ്ങളിലെ കടയടപ്പു സമരവും കാരണം തുടർച്ചയായ 4 ദിവസം സംസ്‌ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും. ഈ മാസം 6 മുതൽ 9 വരെയാണു പതിനാലായിരത്തിൽപരം കടകൾ അടച്ചിടുന്നത്.
ജൂണിലെ റേഷൻ വിതരണം 5ന് അവസാനിക്കുന്നതിനാൽ 6നു കടകൾക്ക് അവധിയാണ്. ഞായറാഴ്ച പൊതുഅവധിയും. എഐടിയുസിയും 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്‌ത സമരസമിതി റേഷൻ കടകൾ അടച്ചിട്ടു സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് 8, 9 തീയതികളിലാണ്. വേതന പാക്കേജ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റേഷൻ വ്യാപാരികൾ എട്ട്, ഒൻപത് തീയതികളിൽ സംസ്ഥാന വ്യാപകമായി കടകളടച്ച് സമരം നടത്തുന്നത്. റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
14,300 ചില്ലറ റേഷൻവ്യാപാരികളാണ് സമരരംഗത്തുള്ളത്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ മുതൽ അനിശ്ചിതകാലസമരം നടത്താനാണ് തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page