കാസര്‍കോട്: ഒഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്ന് 3220 രൂപ പിടികൂടി. ബംബ്രാണ സ്വദേശികളായ സിദ്ദിഖ്(42), മധു (32), സന്ദീപ് (24), അജിത്ത് (38) ചേതന്‍ എന്നിവരെയാണ് ബംബ്രണ ജംഗ്ഷനിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ചൂതാട്ടം നടത്തുന്നതിനിടയില്‍ പിടികൂടിയത്. കുമ്പള അഡീഷണല്‍ എസ്.ഐയായി ചാര്‍ജ്ജെടുത്ത വി.കെ വിജയന്‍ ആണ് ആദ്യ ദിവസം തന്നെ ചീട്ടുകളി സംഘത്തെ പിടികൂടിയത്.
