കാസര്‍കോട്: ഡ്രൈഡേയില്‍ വില്‍പ്പന നടത്തുന്നതിനായി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 16.650 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. മീഞ്ച ചിഗറുപാതയിലെ പുരന്ധരഷെട്ടിയെയാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. പീതാംബരനും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ മീഞ്ച, തൊട്ടത്തോടിയില്‍ വെച്ചാണ് മദ്യം പിടികൂടിയത്. പ്രതിയെ കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി. എക്‌സൈസ് സംഘത്തില്‍ ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ ബിജോയ്, ശ്രീനിവാസന്‍, സി.ഇ.ഒ അരുണ്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരും ഉണ്ടായിരുന്നു
