ചെങ്കള സ്വദേശി കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; മരണപ്പെട്ടത് ഉറങ്ങാന്‍ മുറിയെടുക്കുന്നുവെന്ന് പറഞ്ഞ അസൈനാര്‍

കാസര്‍കോട്: ഉറങ്ങാന്‍ മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, റഹ്്മത്ത് നഗര്‍, കനിയടുക്കം ഹൗസിലെ മാഹിന്‍ കുട്ടിയുടെ മകന്‍ അസൈനാര്‍(32) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് ആണ് അസൈനാര്‍ കാസര്‍കോട് പുതിയ ബസ്്സ്റ്റാന്റിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്. തിരിച്ചറിയില്‍ രേഖയായി ആധാര്‍ കാര്‍ഡിന്റെ കോപ്പിയാണ് ലോഡ്ജില്‍ നല്‍കിയത്. ഉറക്കമൊഴിഞ്ഞുള്ള പണിയാണെന്നും ഉറങ്ങാന്‍ വേണ്ടി മാത്രമാണ് മുറിയെടുക്കുന്നതെന്നുമാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. മുറിയെടുത്ത ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിന് ഒരു തവണ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നുവെന്നും അതിന് ശേഷം കണ്ടില്ലെന്നുമാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. രാത്രിയിലാണ് അസൈനാറിനെ മുറിയിലെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മാതാവ്: നബീസ. സഹോദരങ്ങള്‍: ഹുസൈന്‍, ഖാദര്‍, സുബൈദ. ടിപ്പര്‍ ലോറി ഡ്രൈവറാണ് മരണപ്പെട്ട അസൈനാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page