കണ്ണൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പഴയ ബസ്്സ്റ്റാന്റിന് സമീപത്തെ ആരോഗ്യ വെല്‍നെസ് ക്ലിനിക്ക് ഉടമ മൂരിക്കൊവ്വലിലെ ശരത് നമ്പ്യാരെ(42)യാണ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ഫിസിയോ തെറാപ്പി ചെയ്യാനായി എത്തിയതായിരുന്നു യുവതി. ഈ സമയത്ത് മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
