ബംഗളൂരു: മോഷണക്കേസ് പ്രതിയെ ഗുണ്ടാസംഘം പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ എ എസ് ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഗദക് ബട്ടകേരിയില്‍ പൊലീസ് വാഹനം വളഞ്ഞ ഗുണ്ടാസംഘം പൊലീസിനെ അക്രമിച്ച് അവശരാക്കിയ ശേഷം മോഷ്ടാവിനെ മോചിപ്പിച്ചു സ്വകാര്യ വാഹനത്തില്‍ സ്ഥലം വിടുകയായിരുന്നു. മോഷണക്കേസ് പ്രതി അംജത് അലി എന്നയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു പോവുകയായിരുന്ന പൊലീസിനെ സ്വകാര്യ വാഹനത്തിലെത്തിയ ഗുണ്ടാസംഘമാണ് വളഞ്ഞ് വച്ച് അക്രമിച്ചതെന്ന് പറയുന്നു. അക്രമി സംഘത്തെ പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
