ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. മൂന്ന് കാറുകള്‍ തകര്‍ന്നു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. അപകടമുണ്ടായ ഒന്നാം ടെര്‍മിനല്‍ താല്‍ക്കാലികമായി അടച്ചു. അപകടകാരണം അന്വേഷിക്കുന്നുവെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു വെളിപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്നാണ് അപകടമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.
