കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കൊട്ടോടി പുഴ കരകവിഞ്ഞു. സ്‌കൂള്‍ മുറ്റത്തേയ്ക്കു വെള്ളം കയറിയതിനെ തുടര്‍ന്ന് കൊട്ടോടി ഗവ. ഹൈസ്‌കൂളിനു ജില്ലാ കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കൊട്ടോടി പള്ളി മുറ്റത്തും വെള്ളം കയറിയിട്ടുണ്ട്.
ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ പുഴകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു. വാവടുക്കം പുഴ കരകവിഞ്ഞു. പാലത്തിനു മുകളിലൂടെയാണ് വെള്ളം ഒഴുകി കൊണ്ടിരിക്കുന്നത്. മധൂര്‍, മധുവാഹിനി പുഴയും കരകവിഞ്ഞു. മധൂര്‍ സിദ്ദിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. ആറുവര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും വെള്ളം കയറിയതെന്നു ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
മധുവാഹിനി പുഴകരകവിഞ്ഞതിനെ തുടര്‍ന്ന് മധൂര്‍ പഞ്ചായത്തിലെ പട്‌ള, മൊഗര്‍ ബൂഡ് പ്രദേശങ്ങളില്‍ നിന്നു അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ബന്ധുവീടുകളിലേയ്ക്കാണ് ഇവരെ മാറ്റിയത്.
ചന്ദ്രഗിരി, തേജസ്വിനി, കാര്യങ്കോട്, ചൈത്രവാഹിനി പുഴകളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
