ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസ്സുള്ള ആണ്‍ കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. അല്‍തുവിയാനിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദമായി അന്വേഷം നടക്കുകയാണെന്നു അധികൃതര്‍ പറഞ്ഞു.