കണ്ണൂരില്‍ കാറില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വെള്ളരിക്കുണ്ടില്‍; പൊലീസ് തെരച്ചില്‍ തുടരുന്നു; കാസര്‍കോട്ടും ജാഗ്രത

കാസര്‍കോട്: കണ്ണൂരില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി. സംഘം കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ എത്തിയതായി വിവരം. വെള്ളരിക്കുണ്ട്, രാജപുരം പൊലീസ് സംയുക്തമായി തെരച്ചില്‍ തുടങ്ങി. കണ്ണൂര്‍ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ചൊവ്വാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. മുണ്ടേരി കൈപ്പക്ക മൊട്ടയില്‍ വച്ചാണ് സംഭവം. രാവിലെ കടയില്‍ നിന്ന് വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന സുറൂറിനെ പിന്നാലെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിക്കച്ചവടവും സ്ഥലക്കച്ചവടവുമാണ് സുറൂറിന്റെ വരുമാന മാര്‍ഗ്ഗം. വണ്ടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ നിന്നുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. ചക്കരക്കല്‍ പൊലീസും അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page