അന്താരാഷ്ട്ര യോഗ ദിനം; ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. യോഗ ദിനത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോടും കേന്ദ്രിയ വിദ്യാലയം നമ്പര്‍ 2 കാസര്‍കോടും ചേര്‍ന്ന് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. ശാരീരികവും മാനസികവും ആത്മീയവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന യോഗയുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനോജ് ബോസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍ അഖില്‍ പി, സ്‌കൂള്‍ അധ്യാപകരായ മായ ജി, സ്‌കൂള്‍ വിഎംസി മെമ്പര്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗ അധ്യാപിക രമ്യ കമലിന്റെ നേതൃത്വത്തില്‍ കോമണ്‍ യോഗ പ്രോട്ടോകോള്‍ പ്രകാരം യോഗ പ്രദര്‍ശനം നടത്തി. പ്രദര്‍ശനത്തില്‍ 100 ഓളം കുട്ടികള്‍ പങ്കെടുത്തു. കവിത എസ് പിള്ള ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പി സി യൂണിറ്റിന്റെയും, നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പൊലീസിന്റെയും നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന യോഗ പരിശീലന പരിപാടി നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശന്‍ ഉദ്ഘാടനം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page