കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ലോഡ്്ജുകളില്‍ മുറിയെടുത്ത് താമസിച്ച് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. വളപട്ടണം, മന്നയിലെ സി. ഷെസിന്‍ (21), അഴീക്കോട്, കടപ്പുറം റോഡിലെ പി.പി ഫര്‍സില്‍(20), വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ എം. മുഹമ്മദ് സിനാന്‍(21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റവും സംഘവും പിടികൂടിയത്. സംഘത്തില്‍ നിന്ന് 5.60 എം.ഡി.എം.എയും 3.72 ഗ്രാം കഞ്ചാവും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. വെള്ളിയാഴ്ച സന്ധ്യയോടെ ഫോര്‍ട്ട്‌റോഡിലെ ലോഡ്ജില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം ലോഡ്്ജില്‍ റെയ്ഡിനെത്തിയത്.
കണ്ണൂരിലേക്ക് മയക്കുമരുന്ന് എത്തിച്ച് വിവിധ കേന്ദ്രങ്ങളിലുള്ള ചില്ലറ വില്‍പ്പനക്കാര്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
