യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വെള്ളിപ്പറമ്പ് സ്വദേശികളായ സജിനീഷ് (42), അഭിനീഷ് (41), ജെറിന്‍ (25), ജിതിന്‍ (24), സുബിലേഷ് (36) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. കുന്ദമംഗലം ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ അക്രമി സംഘം യുവാവിനെ കൊണ്ടുപോവുകയായിരുന്നു. യുവാവ് ബഹളം വെച്ചുവെങ്കിലും അക്രമി സംഘം വിട്ടയക്കാന്‍ തയ്യാറായില്ല. സംഭവം ശ്രദ്ധയില്‍പെട്ട ആള്‍ക്കാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കാര്‍ ചേവായൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.