സ്വന്തം ഇഷ്ടത്തിന് വിട്ടപ്പോള്‍ ഇഷ എന്ന ആയിഷ സാറ ഉള്ളാള്‍ സ്വദേശിയായ കാമുകനൊപ്പം പോയി

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായി ബംഗളൂരുവിലെത്തി ഇതരമത വിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച് തിരിച്ചെത്തിയ ഇഷയെന്ന ആയിഷ സാറയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി ഉള്ളാള്‍ സ്വദേശിയായ യുവാവിനൊപ്പം പോയി. ഈ മാസം ഏഴിനാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ ഇഷ(24)യെ കാണാതായത്. ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിനിടയിലാണ് ഇഷയെ ബംഗ്ളൂരുവില്‍ കണ്ടെത്തിയത്. ഉള്ളാള്‍ സ്വദേശിയായ യുവാവിനൊപ്പമായിരുന്നു ഇഷ. താന്‍ രണ്ടു വര്‍ഷം മുമ്പ് തന്നെ മതം മാറുകയും ആയിഷ സാറയെന്നു പേരു സ്വീകരിക്കുകയും ചെയ്തിരുന്നതായി ഇഷ പൊലീസിന് മൊഴി നല്‍കി. ഇഷ്ടമുള്ള യുവാവുമായി വിവാഹം ചെയ്തിരുന്നതായും മൊഴിയില്‍ വ്യക്തമാക്കി.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് മഞ്ചേശ്വരത്ത് എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കാസര്‍കോട്ടെ കോടതിയില്‍ ഹാജരാക്കിയത്. ഇഷയെ കോടതിയില്‍ ഹാജരാക്കുമെന്ന വിവരമറിഞ്ഞ് നിരവധി പേര്‍ കോടതി പരിസരത്ത് എത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കുന്നത് വരെ സുരക്ഷ മുന്‍ നിര്‍ത്തി ഇഷയേയും ഭര്‍ത്താവിനെയും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇഷയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതോടെ ഇഷ ഭര്‍ത്താവിനൊപ്പം പോയി. ഇഷയുടെ കുടുംബവേരുകള്‍ ആന്ധ്രാപ്രദേശിലാണെന്നും കുടുംബാംഗങ്ങളായ ചിലര്‍ നേരത്തെയും ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page