ഹൈദരാബാദ്: ഐ എ എസ് ഉദ്യാഗസ്ഥയായ മകളെ പൊലീസ് സൂപ്രണ്ടായ പിതാവ് സല്യൂട്ട് ചെയ്തു. നിര്‍വൃതി കൊണ്ട് പിതാവ് ഈറനണിഞ്ഞു. മകളും കണ്ടു നിന്ന പൊലീസ് ഉദ്യോഗസ്ഥരും സന്തോഷം കൊണ്ട് നിറകണ്ണുകള്‍ തുടച്ചു.
മക്കള്‍ തങ്ങളെക്കാള്‍ വലിയവരാവണമെന്ന മാതാപിതാക്കളുടെ അഭിലാഷം സഫലമായതിന്റെ അപൂര്‍വ്വ നിമിഷം തെലുങ്കാന പൊലീസ് അക്കാദമിയില്‍ ആഹ്ലാദം പകര്‍ന്നു.
തെലുങ്കാന പൊലീസ് അക്കാഡമി ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ വെങ്കടേശ്വര്‍ലുവാണ് മകളും ഐ എ എസ് ട്രെയിനി ഓഫീസറുമായ എന്‍ ഉമാഹാരതിയെ പുഷ്പഹാരം നല്‍കി സല്യൂട്ട് ചെയ്തത്. ഐ എസ് എസ് ട്രിയിനുകളായ മറ്റു ചിലരും പൊലീസ് അക്കാദമി ഓഫീസര്‍മാരും ധന്യമുഹൂര്‍ത്തത്തിന്റെ ചാരിതാര്‍ത്ഥ്യമനുഭവിച്ചു. മകള്‍ അച്ഛനെക്കാള്‍ വലിയവളാവണമെന്ന് ഉമാഹാരതിയെ അവര്‍ അഭിനന്ദിച്ചു. യു പി എസ് സി പരീക്ഷയില്‍ ഉമക്കു മൂന്നാം റാങ്കായിരുന്നു. 2022 ബാച്ച് ഐ എസ് എസ് ഉദ്യോഗസ്ഥയാണ്.
