കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് ഒരാള്‍ പുഴയില്‍ ചാടിയെന്ന വിവരത്തെത്തുടര്‍ന്നു ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.
ഇന്നു 11 മണിയോടെയാണ് തിരച്ചിലാരംഭിച്ചത്. തിരച്ചില്‍ തുടരുകയാണ്.40 വയസ്സോളം പ്രായമുള്ള ഒരാളാണ് പുഴയില്‍ ചാടിയതെന്നേ വിവരമുള്ളൂ. ആളെ കണ്ടുകിട്ടിയാല്‍ മാത്രമേ ആരാണെന്നു കണ്ടെത്താനാവൂ. വിവരമറിഞ്ഞു നിരവധി പേര്‍ പാലത്തിലും സമീപത്തും തടിച്ചു കൂടിയിട്ടുണ്ട്.
