രാത്രികാല പരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി രക്ഷപെട്ട 19 കാരന്‍ അറസ്റ്റില്‍

പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയ 19 കാരന്‍ അറസ്റ്റില്‍. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷാണ് പിടിയിലായത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൃത്താല സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ വെള്ളിയാങ്കല്ലില്‍ സംശയാസ്പദമായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ട് പോയി. റോഡില്‍ വാഹനം പിടികൂടാന്‍ നിന്ന എസ്‌ഐയെ ഇടിച്ചു വീഴ്ത്തി. എസ്‌ഐയെ മനപൂര്‍വം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രഷര്‍ ഉടമ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ 19 കാരനായ മകന്‍ അലനാണ് വാഹനമോടിച്ചത്. ഒളിവില്‍ പോയ അലന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ എസ്‌ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page