മക്ക: ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ അറഫയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതില്‍ പരേതനായ മാനു ഹാജി മകന്‍ അബ്ദുല്ല (69) ആണ് മരിച്ചത്. കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്‌മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യക്കും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു. ഭാര്യ: ഹലീമ കളത്തിങ്ങല്‍ (മഞ്ഞപ്പെറ്റി), മക്കള്‍: ഫൈസല്‍, ഫായിസ്. മരുമക്കള്‍: ഫാത്തിമ ഇര്‍ഫാന്‍, ബായി ശഫര്‍ഹാന.