കുവൈത്ത് സിറ്റി: ഈ മാസം പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്. ഇതിൽ 13 മലയാളികളടക്കം 25 പേർ ഇന്ത്യക്കാരാണ്. പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ഷ്യൻ സ്വദേശികളാണ് മറ്റുള്ളർ. ഇവരില്‍ മിക്കവരും അപകടനില തരണം ചെയ്തതായാണ് വിവരം. മലയാളികളായ ഷബീർ പണിക്കശ്ശേരി അമീർ, അലക്സ് ജേക്കബ് വന്ദനത്തുവയലിൽ ജോസ്, ജോയല്‍ ചക്കാലയിൽ റെജി, തോമസ് ചാക്കോ ജോസഫ്, അനന്തു വിക്രമൻ,
ആന്ധ്രപ്രദേശ് സ്വദേശികളായ ശീനു കുക്കാല, ശ്രീനിവാസു മമിതി ഷെട്ടി, മഹാരാഷ്ട്ര സ്വദേശികളായ പ്രവീൺ രാജു, സന്തോഷ് പാൽ.
പഞ്ചാബുകാരായ കോട്ടെ ഗംഗയ്യ.
കർണാടക സ്വദേശികളായ പ്രൈസൺ നോബി പീറ്റർ.
ബീഹാർ സ്വദേശികളായ റാഷിദ് ഖാൻ എന്നിവർ
അല്‍ അദ് നാൻ ആശുപത്രിയിലാണ് കഴിയുന്നത്. ഈ ആശുപത്രിയിൽ ഫിലിപ്പീൻ, നേപ്പാൾ സ്വദേശികൾ രണ്ട് വീതവും പാക്കിസ്ഥാൻ, ഈജിപ്ഷ്യൻ സ്വദേശികൾ ഒന്ന് വീതവും ചികിത്സയിലുണ്ട്.
മുബാറക് അൽ കബീർ ആശുപത്രിയിൽ
മലയാളികളായ നളിനാക്ഷൻ താഴത്ത് വളപ്പിൽ, അനിൽകുമാർ കൃഷ്ണസദനം കൃഷ്ണപ്പിള്ള, റോജൻ മടയിൽ രാജു, ഫൈസൽ മുഹമ്മദ്, ഗോപു പുതുക്കേരിൽ കോമളൻ. അവിനാഷ് ഭായ്നാഥ്(ഉത്തർപ്രദേശ്), രാമകോട്ടി സാറിപ്പള്ളി(ആന്ധ്ര) എന്നിവരും ചികിത്സയിലുണ്ട്.
അൽ ജാബർ ആശുപത്രിയിൽ
മലയാളികളായ സുരേഷ് കുമാർ നാരായണപ്പിള്ള, ഡാനി തോമസ് സെബാസ്റ്റ്യൻ(ആന്ധ്ര), ജിതേന്ദ്ര സിങ്(ഉത്തർപ്രദേശ് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
ജഹ്റ ആശുപത്രിയിൽ
മലയാളികളായ റെജി ഐസക്, അനിൽ മത്തായി മണ്ണാറുപ്പറമ്പിൽ എന്നിവരും
ഫർവാനിയ ആശുപത്രിയിൽ
ശരത് മേപ്പറമ്പിലും കഴിയുന്നു.
തൊഴിലാളി മുതൽ ജൂനിയർ എൻജിനീയർ തസ്തികകളിൽ ജോലി ചെയ്യുന്ന ഇവർ കനത്ത പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് ചികിത്സയിൽ കഴിയുന്നത്. നാടിനെ നടുക്കിയ തീപ്പിടിത്തത്തിൽ 24 മലയാളികളടക്കം അമ്പതോളം പേർക്ക് മരണം സംഭവിച്ചിരുന്നു. തീപ്പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് എല്ലാവരും മരിച്ചത്.