രേണുക സ്വാമിയെ കൊലപ്പെടുത്തിയത് ഷോക്കേല്‍പ്പിച്ച്; ദര്‍ശന്റെ ഫാം ഹൗസില്‍ നടന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

രേണുകസ്വാമിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ ഫാം ഹൗസില്‍ സ്വാമിക്ക് നേരിടേണ്ടി വന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണെന്ന് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിവരിച്ചു. രേണുകസ്വാമി ഇലക്ട്രിക് ഷോക്കിന് വിധേയമാക്കിയാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമിയുടെ ശരീരത്തില്‍ 39 പരിക്കുകളുണ്ടായിരുന്നു. 7-8 ഇടങ്ങളില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ട്. രേണുകസ്വാമി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന് അശ്ലീല മെസ്സേജുകളയയ്ക്കുന്നു എന്ന കാമുകി പവിത്ര ഗൗഡയുടെ പരാതിയില്‍ പ്രകോപിതനായാണ് ദര്‍ശന്‍ രേണുകയെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കസ്റ്റഡി നീട്ടിക്കിട്ടുന്നതിനായി ആറ് കാരണങ്ങളാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ അവതരിപ്പിച്ചത്. പത്ത് കുറ്റാരോപിതരുടെ മൊബൈല്‍ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. ഫോണുകളുടെ പാസ്വേഡ് പലരും നല്‍കിയിട്ടില്ല. ഇക്കാരണത്താല്‍ കൂടുതല്‍ സമയം ആവശ്യമാണ്. പലരും ഫോണിലെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇവ റിട്രീവ് ചെയ്ത് കുറ്റാരോപിതരെ ചോദ്യം ചെയ്യലിന് വിധേയമാക്കാനുള്ള സമയം വേണം. കസ്റ്റഡിയില്‍ നിന്ന് കുറ്റാരോപിതരെ പുറത്തുവിട്ടാല്‍ അവര്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ദര്‍ശന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് മൈസൂരിലേക്ക് പോയിട്ടുണ്ട്. ഇവിടങ്ങളില്‍ നേരില്‍ കൊണ്ടുപോയി മഹസര്‍ തയ്യാറാക്കാന്‍ സമയം ആവശ്യമാണ്. കേസില്‍ അറസ്റ്റിലായതിനു പിന്നാലെ കുറ്റാരോപിതരിലൊരാളായ അനുകുമാറിന്റെ പിതാവ് മരിച്ചിരുന്നു. അനുകുമാര്‍ വരാതെ മരണാനന്തര ചടങ്ങുകള്‍ നടത്തില്ലെന്ന നിലപാടിലാണ് കുടുംബം. അനുകുമാറിനെ സ്ഥലത്തെത്തിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന ജൂണ്‍ എട്ടിന് ദര്‍ശനും പവിത്രയുമടക്കമുള്ളവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പിടിച്ചെടുക്കാനുണ്ട്. ഇതിന് സമയം ആവശ്യമാണ്. ഇലക്ട്രിക് ഷോക്ക് നല്ടകാന്‍ ഉപയോഗിച്ച ഉപകരണം പിടിച്ചെടുക്കാനും സമയം വേണം. കൊല്ലാനുപയോഗിച്ച ആയുധമായാണ് ഈ ഉപകരണത്തെ കണക്കാക്കുക.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page