കാസര്‍കോട്: അണങ്കൂരിലെ ശ്രീരാം എന്റർപ്രൈസസ് ഉടമ രാമ പ്രസാദ്(52) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം സ്വന്തം കാര്‍ ഓടിച്ചു കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു. ചികില്‍സയിലായിരിക്കെ പതിനൊന്നരയോടെ മരിച്ചു. നേരത്തെ നുള്ളിപ്പാടി ശ്രീരാം എന്റർപ്രൈസസ് നടത്തിയിരുന്നു. ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് കട അണങ്കൂരിലേക്ക് മാറ്റുകയായിരുന്നു. അടുക്കത്തുബയല്‍ ഗുഡ്ഡെ ടെമ്പിളിനടുത്താണ് താമസം. ഭാര്യ: ഗൗരി. മക്കള്‍: അന്‍വിദ്(മെഡിക്കല്‍ വിദ്യാര്‍ഥി), അശ്വത് (ഒന്നാംവര്‍ഷ പിയുസി വിദ്യാര്‍ഥി). മൂന്നു സഹോദരിമാരുണ്ട്. അണങ്കൂരില്‍ പ്രകാശ് ഓട്ടമൊബൈല്‍സ് ഉടമയായിരുന്ന പരേതനായ സുബ്രായ് ഭട്ടിന്റെയും ശങ്കരിയമ്മയുടെയും മകനാണ്.