ഹെലികോപ്ടര്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ജോജു ജോർജിന് പരിക്ക്; അപകടം കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ

ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന് പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ കാൽപാദത്തിന്റെ എല്ലിന് പരിക്കേൽക്കുകയായിരുന്നു. നടിയെ പിന്തുണച്ച് കരൺ ജോഹ‍ർ
കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് അപകടം. പോണ്ടിച്ചേരിയിൽ വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നൽകി. ജോജു രാത്രി തന്നെ കൊച്ചിയിൽ തിരിച്ചെത്തി. സംഭവത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചു. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. മുപ്പത് വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. ഇരുവരുടേയും കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ് ചിത്രം. ചിത്രത്തില്‍ ജയം രവി, ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ തുടങ്ങിയവർ അഭിനയിക്കുന്നുണ്ടെന്ന വാർത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ദുൽഖറും ജയം രവിയും പിന്മാറി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page