കണ്ണൂര്‍: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ്ഗോപി മാടായികാവ്, തിരുവക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച ഉച്ചക്ക് 11.30 മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി ഭഗവതിയേയും ഉപദൈവങ്ങളെയും തൊഴുതു വണങ്ങിയത്.
കോഴിക്കോട്ട് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഉച്ച കഴിഞ്ഞ് 1.30ന് കല്യാശ്ശേരിയിലെത്തി ഇ.കെ നയനാരുടെ ഭാര്യ ശാരദ ടീച്ചറെ കണ്ടു. 3 മണിക്ക് പയ്യാമ്പലത്തുള്ള മാരാര്‍ജി സ്മൃതി മണ്ഡപം സന്ദര്‍ശിക്കും, അഞ്ചു മണിക്ക് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലും രാത്രി ഏഴു മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തും.
