നയിക്കാന്‍ നായകന്‍ വരട്ടെ; തിരുവനന്തപുരത്ത് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ. മുരളീധരനെ അനുകൂലിച്ച് തലസ്ഥാനനഗരിയില്‍ പോസ്റ്റര്‍. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ യെന്നും ‘വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് കെ. മുരളീധരന്‍ എന്നും പോസ്റ്ററുകളില്‍ പറയുന്നു.
കെപിസിസി, ഡിസിസി ഓഫീസുകള്‍ക്ക് സമീപത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുരളീധരനെ അനുകൂലിച്ചു കൊണ്ട് നേരത്തെ കൊല്ലത്തും കോഴിക്കോട്ടും ഫ്ളക്സ്ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കെ. മുരളീധരന്റെ തോല്‍വിക്ക് ഇടയാക്കിയ കാരണങ്ങളെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസില്‍ വലിയ പ്രശ്നങ്ങള്‍ നടക്കുന്നതിനിടയിലാണ് കെ. മുരളീധരനെ അനുകൂലിച്ചു കൊണ്ട് തിരുവനന്തപുരത്തും പോസ്റ്ററുകള്‍ ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ താന്‍ രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുന്നതായി കെ. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ മുരളീധരനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കെപിസിസി അധ്യക്ഷന്‍ വരെയാകാനുള്ള യോഗ്യത മുരളീധരന് ഉണ്ടെന്നാണ് അന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നത്.
ഇതിനിടയില്‍ വയനാട് ലോക്സഭാംഗത്വം രാഹുല്‍ഗാന്ധി രാജിവെക്കുകയാണെങ്കില്‍ ഉപതെരഞ്ഞെടുപ്പിലേക്ക് മുരളീധരന്റെ പേര് പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page