നായയെ മടിയിലിരുത്തി കാറോടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലിട്ടു; പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി

നായയെ മടിയിലിരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ നടപടിയെടുത്ത് എംവിഡി. വാഹനം അപകടകരമായോടിച്ചതിന് ആലപ്പുഴ നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരെ ആലപ്പുഴ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റാണ് കേസെടുത്തത്. ബൈജു വിന്‍സന്റിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് എവിഡി പറഞ്ഞു. സ്റ്റിയറിങ്ങിനും തനിക്കുമിടയില്‍ നായയെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വികാരി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നമായത്. ദൃശ്യങ്ങള്‍ വൈറലായതോടെ മോട്ടോര്‍വാഹന വകുപ്പ് നടപടി ആരംഭിച്ചു.
കാരണം ബോധിപ്പിക്കുന്നതിനായി ഫാ. ബൈജു തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ മുന്‍പാകെ ഹാജരായി. ജൂണ്‍ ആറിന് വൈകുന്നേരം അഞ്ചിന് ചാരുംമൂട്ടില്‍നിന്ന് പടനിലത്തേക്കുള്ള യാത്രയ്ക്കിടയിലാണു സംഭവം. എന്നാല്‍ നായയുടെ കാലിന്റെ ചികിത്സയ്ക്കായി മൃഗാശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നെന്നും അതുകൊണ്ടാണ് മടിയില്‍ ഇരുത്തിയതെന്നുമായിരുന്നു ഫാ. ബൈജു വിന്‍സന്റിന്റെ വിശദീകരണം. എന്നാല്‍ ഇത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page