വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് പാര്‍ലിമെന്റില്‍ കടക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ലിമെന്റ് സമുച്ചയത്തില്‍ കയറാന്‍ ശ്രമിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചനയ്ക്ക് വ്യാജരേഖ ചമയ്ക്കല്‍ എന്നീവകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. കാസിമും, മോനിസും തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ഒരേ ആധാര്‍ നമ്പറാണ് ഉപയോഗിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page