തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ബി ജെ പിയിലെ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്നു സൂചന. സംസ്ഥാനത്തു നിന്ന് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു ബി ജെ പി അംഗം ലോക്‌സഭയിലെത്തുന്നത്. നരേന്ദ്രമോദി മൂന്നാം മന്ത്രിസഭാ ശനിയാഴ്ച അധികാര മേല്‍ക്കുന്നുണ്ട്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള അടിയന്തര കാര്യങ്ങള്‍ ഇന്ന് ചേര്‍ന്ന് കൊണ്ടിരിക്കുന്ന ബി ജെ പിയുടെ നിര്‍ണ്ണായകയോഗം ചര്‍ച്ച ചെയ്‌തേക്കും.
