കാത്തിരിപ്പിന് വിരാമം; വോട്ടെണ്ണൽ ആരംഭിച്ചു; ചങ്കിടിപ്പോടെ മുന്നണികൾ; ആദ്യ ഫല സൂചനകൾ ഒരു മണിക്കൂറിനകം

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റ‌ൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമാണ്. രണ്ടര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യുഡിഎഫിന് ആയിരുന്നു മുന്‍തൂക്കം. 9 മണിക്കുള്ളിൽ തന്നെ ആദ്യ ഫലസൂചനങ്ങൾ ലഭിക്കുമെന്നാണ് വിവരം. കാസർകോട് മണ്ഡലത്തിലെ വോട്ടെണ്ണൽ പെരിയ കേന്ദ്ര സർവകലാശാലയിലാണ് നടക്കുന്നത്.കണ്ണൂരിൽ അൽപ്പം വൈകിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page