കാസര്‍കോട്: റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തിയ രണ്ടംഗസംഘം റോഡിലേക്കു തള്ളിയിട്ട ശേഷം അവര്‍ ധരിച്ചിരുന്ന ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണം പൊട്ടിച്ചെടുത്തു സ്ഥലം വിട്ടു. ഷേണി സ്വദേശി കുഞ്ഞു നായിക്കിന്റെ ഭാര്യ സുലോചന (54)യുടെ മാലയാണ് സംഘം പൊട്ടിച്ചെടുത്തത്. സുലോചന ബദിയഡുക്ക പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച
അസുഖത്തെ തുടര്‍ന്നു പെര്‍ളയിലെ പിഎച്ച് സിയില്‍ നിന്നു മരുന്നു വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു സുലോചന. അതിനിടയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം സുലോചനയെ തള്ളിയിടുകയായിരുന്നു. അതിനു ശേഷം പിടിച്ചെഴുന്നേല്‍പ്പിക്കുന്നെന്ന വ്യാജേന അവര്‍ ധരിച്ചിരുന്ന സ്വര്‍ണ്ണം പൊട്ടിച്ചെടുത്തു സംഘം ബൈക്കില്‍ സ്ഥലം വിടുകയായിരുന്നെന്നു പറയുന്നു.