പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; ആംഡ് റിസർവ് ഇൻസ്പെക്ടർ പ്രേമന് സസ്പെൻഷൻ

രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ പ്രേമനെ ആണ് അക്കാദമി ഡയറക്ടര്‍ എഡിജിപി പി വിജയന്‍ സസ്പെന്‍ഡ് ചെയ്തത്. ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനില്‍ നിന്നും അതിക്രമം നേരിട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടുദിവസം മുമ്പാണ് ഉദ്യോഗസ്ഥ പരാതി നൽകിയത്. ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ പൊലീസ് അപ്പോൾ തന്നെ കമാന്‍ഡന്റിനെതിരെ കേസെടുത്തു. അക്കാദമിയിൽ വനിതാ ഹവിൽദാറെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മേലുദ്യോഗസ്ഥനെ താൽക്കാലികമായി ചുമതലയിൽ നിന്ന് മാറ്റിനിർത്തി. കൂടാതെ യുവതിയിൽ നിന്ന് പരാതിയും എഴുതി വാങ്ങിയിരുന്നു.
പരാതി ലഭിച്ചയുടന്‍ പ്രാഥമികാന്വേഷണം തുടങ്ങി അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയില്‍ എഡിജിപി അടിയന്തര നടപടി സ്വീകരിച്ചത്.തനിക്കു നേരിട്ട ദുരനുഭവം ഉദ്യോഗസ്ഥ സഹപ്രവർത്തകരോടു വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page