ബുധനാഴ്ച പുലര്‍ച്ചെ ഒമാന്‍ കടലില്‍ വീണ്ടും രണ്ട് ചെറിയ ഭൂചലനമുണ്ടായി. റാസല്‍ഖൈമ തീരത്ത് പുലര്‍ച്ചെ 12 ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു, തുടര്‍ന്ന് 01.53 ന് അതേ പ്രദേശത്ത് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ആളപായമില്ല. ഈ മാസം 11 നും 17 നും ഒമാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
അതേസമയം യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടില്ല.
മെയ് 17 ന് യു.എ.ഇയില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതിന് മുമ്പ് ഏപ്രിലില്‍ ഖോര്‍ഫക്കാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരിയില്‍ ഫുജൈറയുടെയും റാസല്‍ഖൈമയുടെയും അതിര്‍ത്തിയിലുള്ള മസാഫിയിലും 2.8 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
