ഫുജൈറയില്‍ കെട്ടിടത്തിന്റെ 19ാം നിലയില്‍ നിന്ന് താഴെ വീണ് മലയാളി യുവതി മരിച്ചു; ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു

ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page