നടി മീരാ വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. മീരാ വാസുദേവന്റെയും വിപിന്‍ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്.
കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം മീര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21 ന് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നാണ് മീരാ വാസുദേവന്‍ തന്നെ വെളിപ്പെടുത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‌നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു.
കുടുംബവിളക്ക് എന്ന മലയാളം സീരിയലിലൂടെയാണ് മീരാ വാസുദേവന്‍ പ്രിയങ്കരിയായത്. മറുഭാഷക്കാരിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ മീരയെ സ്വന്തം വീട്ടിലെ അംഗമായാണ് എന്നും കണക്കാക്കാറുള്ളത്. വിപിന്‍ പുതിയങ്കം കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനാണ്.
മീരാ വാസുദേവ് ഗോല്‍മാല്‍ എന്ന സിനിമയിലൂടെയാണ് നടിയായി അരങ്ങേറുന്നത്. മോഹന്‍ലാല്‍ നായകനായ തന്മാത്രയിലൂടെയാണ് മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. മോഹന്‍ലാലിന്റെ ജോഡിയായിട്ടായിരുന്നു മീരാ വാസുദേവന്‍ സിനിമയില്‍ വേഷമിട്ടതെന്ന പ്രത്യേകതയുമുണ്ട്. ഒരുവന്‍, കൃതി, ഇമ്പം തുടങ്ങിയ സിനിമകള്‍ക്ക് പുറമേ അപ്പുവിന്റെ സത്വാന്വേഷണം, സെലന്‍സര്‍, കിര്‍ക്കന്‍, അഞ്ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നിവയിലും മീരാ വാസുദേവ് മികച്ച കഥാപാത്രങ്ങളായിട്ടുണ്ട്. 42 കാരിയായ മീര വാസുദേവിന്റെ മൂന്നാം വിവാഹമാണിത്. അരീഹ എന്നു പേരുള്ള ഒരും മകനും താരത്തിനുണ്ട്. വിശാല്‍ അഗര്‍വാളുമായി 2005 ല്‍ ആയിരുന്നു ആദ്യ വിവാഹം നടന്നത്. 2010 ജൂലൈയില്‍ ഈ ബന്ധം പിരിഞ്ഞതോടെ 2012 ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധം 2016 ലാണ് പിരിഞ്ഞത്. രണ്ടാം വിവാഹ ബന്ധത്തിലാണ് മകനുള്ളത്. തന്റെ രണ്ട് വിവാഹ ബന്ധങ്ങളുടേയും തകര്‍ച്ചയെ കുറിച്ച് മീര ഒരിക്കല്‍ പറഞ്ഞിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ ഉണ്ടായിരുന്നു എന്ന് മീര പറഞ്ഞിരുന്നു.