കാസർകോട്: യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. ബളാൽ അരിങ്കല്ലിലെ നാരായണന്റെ മകൻ പ്രകാശൻ (35) ആണ് മരിച്ചത്. വീടുനുള്ളിൽ തൂങ്ങിയത് കണ്ട് ബന്ധുക്കൾ കയർ മുറിച്ച് പരപ്പ കാരുണ്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. കാർത്യാനിയാണ് മാതാവ്.
സഹോദരങ്ങൾ: പ്രസാദ്, പ്രസീത.