ബാത്ത് റൂമില്‍ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉഡുപ്പി ശിര്‍വ മണിബെട്ടു സ്വദേശി രക്ഷിത് പൂജാരി (20) ആണ് മരിച്ചത്. ശിര്‍വ എംഎസ്ആര്‍എസ് കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരെത്തിയപ്പോള്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണിപ്പാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തോടെ മരണപ്പെട്ടു. തോട്ടടമനയില്‍ താമസക്കാരനായ രമേഷ് പൂജാരിയുടെ മകനാണ്. കാപ്പു എംഎല്‍എ ഗുര്‍മേ സുരേഷ് ഷെട്ടി വീട് സന്ദര്‍ശിച്ചു.
