കാസർകോട്: തൃക്കരിപ്പൂരിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര താമസിക്കുന്ന ജോസ് രാജ് (69) ആണ് മരിച്ചത്. ബുധനാഴ്ച തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു വടക്കുഭാഗത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്തേര പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച സംസ്കാരം നടക്കും. ഭാര്യ : വി വി കാർത്യായനി. മക്കൾ: ബി വി രാജേഷ് ( ആർമി ), ദിനേശ് രാജ്. മരുമക്കൾ : സജീഷ, ജിൻഷ.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)