തുടരുന്ന പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിയാദ്, അബൂദബി, മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച രാത്രി 8.35ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള സർവീസും. രാത്രി 10.05ന് കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള സർവീസും. രാത്രി 11.10ന് മസ്കത്തിലേക്കുള്ള സർവീസുമാണ് റദാക്കിയത്. മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്ന്
വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം.
അതേസമയം കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതരുടെ വിശദീകരണം. ദോഹയില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗളൂരു വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
