ചെന്നൈ: എലിവിഷം കൊണ്ട് പല്ലുതേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളി കെകെ നഗര്‍ സ്വദേശി രേവതി (27) ആണ് മരിച്ചത്. ടൂത്ത് പേസ്റ്റാണെന്ന ധാരണയില്‍ എലികളെ കൊല്ലുന്ന പേസ്റ്റുകൊണ്ട് പല്ലു തേക്കുകയായിരുന്നുവെന്ന് പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. അതിന് ശേഷം യുവതി ജോലിക്ക് പോകുകയും ചെയ്തിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ പറയുന്നു. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
