പാലായി റഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള ജലനിരപ്പ് അപകട നിലയിലേക്ക് ഉയരുന്നു; ഏതുസമയത്തും ഷട്ടറുകൾ തുറക്കും; ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണം

കാസർകോട്: കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് വർധിക്കുന്നു. ഇത് കാരണം നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള ജലനിരപ്പ് അപകട നിലയിലേക്ക് ക്രമാതീതമായി വർദ്ധിക്കുന്നുവെന്ന് അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഷട്ടറുകൾ ഏതു സമയത്തും തുറക്കുന്നതാണെന്ന് ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. അതിനാൽ കാര്യങ്കോട്പുഴയുടെ ഇരുകരകളിലുമുള്ള തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും ജാഗ്രത നിർദ്ദേശത്തിൽ പറയുന്നു. മലയോര മേഖലകളിൽ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴ കാരണം തേജസിനി പുഴയിൽ വെള്ളമുയർന്നുണ്ട്. കാസർകോട് ജില്ലയിൽ നാളെ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page