ലോക തയ്കൊണ്ടോ ചങ് മൂ ക്വാനില്‍ ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റു നേടി കാസര്‍കോട് സ്വദേശിനി

സിയോളില്‍ നടന്ന വേള്‍ഡ് തയ്കൊണ്ടോ ചങ് മൂ ക്വാന്‍ ഹെഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റു നേടി കാസര്‍കോട് സ്വദേശിനി. നീലേശ്വരം വട്ടപൊയില്‍ സ്വദേശിനിയാണ് നീതു ഷിജു. സിയോള്‍ വേള്‍ഡ് തയ്കൊണ്ടോ ചങ് മൂ ക്വാന്‍ ഹെഡ് യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് ക്ലബ് ആയ ചെറുവത്തൂരിലെ ഗ്രാന്‍ഡ് മാസ്റ്റര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ ചീഫ് ഇന്‍സ്ട്രക്ടര്‍
അനില്‍മാസ്റ്ററുടെ കീഴില്‍ ആണ് മീതു ഫോര്‍ത്ത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ഡിഗ്രിയിലേക്കുള്ള പരിശീലനം നേടിയത്. തയ്കൊണ്ടോ എന്ന അയോധന കല മേഖലയില്‍ 22 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരികയാണ്. 2004 മുതല്‍ 2023 കാലയളവില്‍ തയ്കൊണ്ടോയുടെ സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് വിവിധ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009 ല്‍ ഗോവയില്‍ വെച്ച് നടന്ന 55- ാമത് ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന്റെ ജെഴ്സി അണിഞ്ഞ് സ്വര്‍ണ്ണമെഡല്‍ നേടിയത് ഈ മേഖലയില്‍ ഉറച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസം നേടി. 2009 ല്‍ ഹരിയാനയില്‍ നടന്ന ദേശീയ ജൂനിയര്‍ ഗേള്‍സ് മത്സരത്തിലും, 2011 ല്‍ കര്‍ണാടകയില്‍ നടന്ന ഇന്റര്‍സോണ്‍ മത്സരത്തിലും പങ്കെടുത്തു സില്‍വര്‍, ബ്രോണ്‍സ് എന്നീ മെഡലുകള്‍ നേടിയിട്ടുണ്ട്. 2011 ല്‍ ജാര്‍ഖണ്ടില്‍ നടന്ന 34 മത് നാഷണല്‍ ഗെയിംസില്‍ കേരളത്തിന് വേണ്ടി മത്സരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍സ്ട്രക്ടര്‍- റഫറീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേരള സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്‍, കേരള കുടുംബ ശ്രീ മിഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന സ്ത്രീകള്‍ക്കായുള്ള ‘ധീരം’ സെല്‍ഫ് ഡിഫെന്‍സ് പദ്ധതിയുടെ ജില്ലാ ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. മകള്‍ ശ്രീചന്ദനയും തയ്കൊണ്ടോ പരിശീലിക്കുന്നുണ്ട്. തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ ഓട്ടോ ഡ്രൈവര്‍ ദാമോദരന്‍- ഗീത ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ഷിജു പ്രവാസിയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page