കോഴിക്കോട്: 33 കാരിയായ അധ്യാപിക സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിൽ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി ബി ആർ എസിലെ പരിശീലകയും കൊടുവള്ളി ജി.യു.പി.സ്കൂൾ അധ്യാപികയുമായ ഷബീല (33 )ആണ് മരിച്ചത്. വീട്ടിൽ വച്ചാണ് കുഴഞ്ഞു വീണത്.ഇന്നലെ താമരശ്ശേരിയിൽ നടന്ന പരിശീലനത്തിൽ ഇവർ ക്ലാസ് എടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ പരിശീലനത്തിന് പോകാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു അപകടം.
പിതാവ്: ഒതയോത്ത് പരേതനായ കുഞ്ഞാലി.
